ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാളിന്റെ ഏഷ്യൻ ടൗണിലെ ഷോറൂമിന്റെ 12 ആം വാർഷികം വിപുലമായി ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, ജനറൽ മാനേജർ അജിത് കുമാർ മറ്റു സീനിയർ മാനേജ്മെന്റങ്ങളും ആഘോഷ വേളയിൽ പങ്കെടുത്തു.
ഇതിനോടകം തന്നെ റീറ്റെയ്ൽ രംഗത് ഒട്ടനവധി പ്രൊമോഷനുകളും ഉപഭോക്താക്കൾക്ക് സമ്മാനങ്ങളും അവതരിപ്പിച്ച് കസ്റ്റമേഴ്സിന്റെ മനസ്സിൽ ഉന്നത സ്ഥാനം നേടിയ ഗ്രാൻഡ് ഹൈപ്പർമാർകെറ് ഏകദേശം അയ്യായിരത്തിലധികം ഉത്പന്നങ്ങളാണ് വലിയ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുള്ളത്. ......
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയവും ഖത്തർ ഫോട്ടോഗ്രഫി സെന്ററും ചേർന്ന് ‘ലെൻസ് ഓഫ് ഖത്തറി അഗ്രിക്കൾച്ചർ’ എന്ന പേരിൽ ദേശീയ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.
മത്സരം 2025 ഒക്ടോബർ 12 മുതൽ 2026 ജനുവരി 15 വരെ നീണ്ടുനിൽക്കും. വിജയികളെ 2026 ഫെബ്രുവരി 11-ന് അഗ്രിടെക് പ്രദർശന വേദിയിൽ പ്രഖ്യാപിക്കും.
വിജയികൾക്ക് മൊത്തം *QAR 3,75,000* (ഏകദേശം ₹86 ലക്ഷം) പാരിതോഷികം ലഭിക്കും. ......

ദോഹ: നിർമ്മിത ബുദ്ധി (AI)നവോപകരണങ്ങളുടെ ആഗോള കേന്ദ്രമായി ഖത്തറിനെ ശക്തിപ്പെടുത്തുന്നതിനായി, AI Summit & Hackathon 2025 ഒക്ടോബർ 24 മുതൽ 26 വരെ ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ (QSTP) നടക്കും.
മിഡിൽ ഈസ്റ്റിലെ മുൻനിര ഇന്നോവേഷൻ ഇക്കോസിസ്റ്റം ബിൽഡറായ റൈസിന് വെഞ്ചേഴ്സാണ് (Risin Ventures) സംഘാടകർ.
ഖത്തറിന്റെ സാങ്കേതികവും സംരംഭകത്വവുമായ വളർച്ചയിൽ ഇതോടെ ഒരു പുതിയ അധ്യായമാകും രാജ്യത്തെ ആദ്യ AI-കേന്ദ്രിത ഹാക്കത്തോൺ.
ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായ ഈ സമ്മേളനം ഡിജിറ്റൽ ട്രാൻസ്ഫർമേഷനെ വേഗത്തിലാക്കാനും, വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ വളർത്താനും, ലോക AI നേതാക്കളെയും പ്രാദേശിക നവോത്ഥാന പ്രവർത്തകരെയും യുവ പ്രതിഭകളെയും ഒരേ വേദിയിൽ ബന്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ഖത്തറിന്റെ ആദ്യ AI ഹാക്കത്തോൺ അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ സമ്മിറ്റ് ഒരു ഇവന്റ് മാത്രമല്ല, ഖത്തറിനെ നൈതികവും ഉൾക്കൊള്ളുന്നതുമായ പ്രഭാവമുള്ള AI രംഗത്തെ ആഗോളതലത്തിൽ മുൻനിരയിൽ നിലനിർത്താനുള്ള പ്രസ്ഥാനമാണെന്ന്
റൈസിൻ വെഞ്ചേഴ്സ് സിഇഒ അവ്ദേഷ് ചേതൽ പറഞ്ഞു.
സമ്മിറ്റിന്റെ ഭാഗമായി ലോകപ്രശസ്ത AI വിദഗ്ധരും വ്യവസായ നേതാക്കളും പങ്കെടുക്കുന്ന മുഖ്യപ്രഭാഷണങ്ങളും പാനൽ ചർച്ചകളും നടക്കുമെന്ന്QSTPയുടെ ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡയറക്ടർ ഹൈഫ അൽ അബ്ദുല്ല പറഞ്ഞു.
ഖത്തറിന്റെ AI ലക്ഷ്യങ്ങൾ സംബന്ധിച്ച പ്രഭാഷണത്തോടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. ......
ദോഹ: സിനിമയുടെ ശക്തിയും സാംസ്കാരിക വൈവിധ്യവും ആഘോഷിക്കുന്ന ദോഹ ഫിലിം ഫെസ്റ്റിവൽ (DFF) 2025 നവംബർ 20 മുതൽ 28 വരെ ദോഹയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഈ വർഷം, അന്തർദേശീയ ഫീച്ചർ ഫിലിം മത്സരത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത സിനിമകളും സംവിധായകരും പങ്കെടുക്കുന്നു.
ഫെസ്റ്റിവലിന്റെ അന്തർദേശീയ മത്സര വിഭാഗം, ലോകപ്രശസ്ത സംവിധായകരുടെ അവാർഡ് നേടിയ കൃതികളും പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ച കഥകളും ഉൾക്കൊള്ളുന്നു. ......
ദോഹ: പബ്ലിക് വർക്സ് അതോറിറ്റിയായ അശ്ഗാൽ (Ashghal) അൽ ഖറൈത്യാത്ത് പ്രദേശത്തുനിന്ന് ദോഹയിലേക്കുള്ള എക്സിറ്റ് റോഡിന്റെ വിപുലീകരണവും ആവശ്യമായ പരിപാലന പ്രവർത്തനങ്ങളും വിജയകരമായി പൂർത്തിയാക്കി. 2025 മെയ് 20-നാണ് ആരംഭിച്ച ഇപ്പോൾ പൂർത്തിയാകുന്നതുവരെ എല്ലാ പ്രവർത്തനങ്ങളും അശ്ഗാലിന്റെ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി. ......
ദോഹ: എട്ടാമത് അന്താരാഷ്ട്ര സംരംഭകത്വകോൺഫറൻസ് ഖത്തർ സർവ്വ കലാശാലയിൽനടക്കും.
നവംബർ 9 മുതൽ 11 വരെ ‘Frontier Technologies for Resilient Economies’ എന്ന പ്രമേയത്തിൽ നടക്കുന്ന
കോൺഫറൻസിൽ 50-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ത്തിലധികം ഗവേഷകരും ബിസിനസ് വിദഗ്ധരും നയരൂപീകരണ ശില്പികളും l പങ്കെടുക്കും. ഉദയോമുഖ സാങ്കേതികവിദ്യകൾ സാമ്പത്തിക വളർച്ചയെ എങ്ങനെ കൂടുതൽ സ്ഥിരതയുള്ളതും ഉൾക്കൊള്ളുന്നതുമായതാക്കി മാറ്റുന്നു എന്നതാണ് മുഖ്യ ചർച്ചാവിഷയം.
പുതിയ തലമുറ ഗവേഷകരെ പരിശീലിപ്പിക്കുകയും അക്കാദമിക് നേതാക്കളായി വളർത്തുകയും ചെയ്യുന്നതാണ് കോണ്ഫറൻസിന്റെ ലക്ഷ്യം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ്, ഡിജിറ്റൽ ട്വിൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവ ബിസിനസ് മോഡലുകളും ഭരണ സംവിധാനങ്ങളു സാമൂഹിക ഫലങ്ങളും എങ്ങനെ മാറ്റിമറിക്കുന്നു എന്നതിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കും.
കോൺഫറൻസിൽ 17 ശാസ്ത്രീയ ട്രാക്കുകൾ, 7 മുഖ്യ പ്രഭാഷണങ്ങൾ, 7 പാനൽ ചർച്ചകൾ, 96 അക്കാദമിക് സെഷനുകൾ എന്നിവ ഉൾപ്പെടും. ......
ദോഹ: പ്രവർത്തന മികവും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കായുള്ള ഗുണനിലവാര മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ഈ മാർഗ്ഗനിർദ്ദേശം
വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ ഗുണനിലവാരവും സ്ഥാപന മികവും ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്.
ഈ ഗൈഡ് വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തുന്നതിനുള്ള വ്യക്തമായ നടപടികൾ, ഉപകരണങ്ങൾ, നിലവാരങ്ങൾ എന്നിവ നിർദേശിക്കുന്നു. ......